കാസര്‍കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2023 02:26 PM  |  

Last Updated: 12th March 2023 02:26 PM  |   A+A-   |  

car

കാസര്‍കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോള്‍, സ്‌ക്രീന്‍ഷോട്ട്

 

കാസര്‍കോട്: കാസര്‍കോട് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പൊയ്നാച്ചി സ്വദേശിയായ വേണുഗോപാലിന്റെ കാറാണ് കത്തിയത്. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. 

ഞായറാഴ്ച രാവിലെ 11.30 ഓടേയാണ് സംഭവം. വേണുഗോപാലും കുടുംബവും പൊയ്നാച്ചിയില്‍ നിന്ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

പുക ഉയരുന്നത് കണ്ട ഉടന്‍ എല്ലാവരും പുറത്തേക്കിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബ്രഹ്മപുരം തീപിടിത്തം; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെയ്ക്കില്ല: വിദ്യാഭ്യാസ മന്ത്രി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ