ആർട്സ് ഡേയിൽ സിനിമാറ്റിക് ഡാൻസ് അനുവദിച്ചില്ല: പ്രതിഷേധിച്ച് വിദ്യാർഥികൾ, കോളജ് താൽകാലികമായി അടച്ചു

ചേർത്തല പള്ളിപ്പുറം എൻഎസ്എസ് കോളജാണ് താൽക്കാലികമായി അടച്ചു പൂട്ടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ആർട്സ് ദിനാഘോഷത്തിൽ സിനിമാറ്റിക് ഡാൻസ് അനുവദിച്ചില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചതിനെത്തുടർന്ന് കോളജ് അടച്ചു. ആലപ്പുഴ ചേർത്തല പള്ളിപ്പുറം എൻഎസ്എസ് കോളജാണ് താൽക്കാലികമായി അടച്ചു പൂട്ടിയത്. അതേസമയം സർവകലാശാലാ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം യൂണിയന്റെ നേതൃത്വത്തിൽ കോളജിൽ സങ്കടിപ്പിച്ച പരിപാടിയിലാണ് സിനിമാറ്റിക് ഡാൻസ് ഒരുക്കിയത്. മുൻകൂട്ടി നിശ്ചയിച്ചയിച്ചിരുന്ന പരിപാടിയിൽ ഇത് ഉൾപ്പെടുത്താതിരുന്നതിനാൽ അനുവദിക്കാനാകില്ലെന്ന് കോളജ് അധിക‍ൃതർ പറഞ്ഞു. ഇതിൽ വിദ്യാർഥികൾ പ്രതിഷേധമുയർത്തി. പ്രിൻസിപ്പൽ ഉൾപ്പെടെ ആരെയും പുറത്തുവിടാതെ കോളജിന്റെ ഗേറ്റ് പൂട്ടി സിനിമാറ്റിക് ഡാൻസ് കളിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. 

അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് എതിരെയുള്ള പ്രതിഷേധമാണിതെന്ന് വിദ്യാർഥികൾ പറഞ്ഞു.  വസ്ത്രധാരണത്തിലടക്കം അനാവശ്യമായ നിയന്ത്രണങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപിക്കുന്നതിന് എതിരെയുള്ള പ്രതിഷേധമാണ് നടന്നതെന്ന് കോളജ് യൂണിയൻ ഭാരവാഹികൾ പ്രതികരിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com