വ്യാജ നമ്പറിലുള്ള ബൈക്കിലെത്തി മാല പൊട്ടിക്കൽ, നമ്പറും നിറവും മാറ്റിയ ശേഷം അടുത്ത മോഷണം; സിസിടിവിയിൽ കുടുങ്ങി യുവാക്കൾ
By സമകാലിക മലയാളം ഡെസ്ക് | Published: 12th March 2023 11:12 AM |
Last Updated: 12th March 2023 11:12 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. തേക്കുംമൂട് വഞ്ചിയൂർ സ്വദേശി ബിജു (38), ഗൗരീശപട്ടം ടോണി നിവാസിൽ റിനോ ഫ്രാൻസിസ് (32) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലംപള്ളി, ഇളംകുളം, ചെറുവയ്ക്കൽ, കരിമ്പുംകോണം തുടങ്ങിയ സ്ഥലങ്ങളിൽ ബൈക്കിൽ കറങ്ങി മാല പൊട്ടിച്ച സംഘമാണ് പിടിയിലായത്. വിവിധ സ്ഥലങ്ങളിലെ 250 ഓളം സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
വ്യാജ നമ്പറിലുള്ള ബൈക്കിലെത്തി മാല പൊട്ടിച്ചശേഷം നമ്പറും നിറവും മാറ്റിയശേഷമാണ് പ്രതികൾ അടുത്ത മോഷണം നടത്തുന്നത്. പ്രായമായ സ്ത്രീകളുടെ മാലകളാണ് പ്രതികൾ പൊട്ടിച്ചെടുത്തത്. നാലു സ്ഥലങ്ങളിലായി 12 പവനോളം മാലകളാണ് പ്രതികൾ പൊട്ടിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ