പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2023 11:54 AM  |  

Last Updated: 12th March 2023 11:54 AM  |   A+A-   |  

housewife

ജാനകി

പാലക്കാട്: തൃത്താലയിൽ പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. ആനക്കര സ്വദേശി ജാനകിയാണ് മരിച്ചത്. 68 വയസായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ജാനകിക്ക് ശ്വാസതടസം അനുഭവപ്പെട്ട് ദേഹാസ്വസ്ഥമുണ്ടാവുകയായിരുന്നു.

ഇവരെ വീട്ടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

14 വര്‍ഷം മുന്‍പ് 14കാരന്റെ മുങ്ങി മരണം: കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ