കണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം;  പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2023 06:13 PM  |  

Last Updated: 13th March 2023 06:13 PM  |   A+A-   |  

acid_attack

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കണ്ണൂര്‍ തളിപമ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.  ഗുരുതരമായി പരിക്കേറ്റ സാഹിതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പ്രതി അഷ്‌കറിനെ  നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വൈകീട്ടായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

'കേന്ദ്ര സേനയെ വിളിക്കേണ്ടതായിരുന്നു, പിണറായിയുടെ ദുരഭിമാനത്തിനു കൊടുക്കേണ്ടിവന്ന വില'

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ