നാലാം നിലയില്‍ നിന്ന് വീണ് എയര്‍ഹോസ്റ്റസ് മരിച്ചു; കാമുകന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2023 08:49 PM  |  

Last Updated: 13th March 2023 08:51 PM  |   A+A-   |  

bengaluru_airhostess

ബംഗളൂരുവില്‍ നാലാംനിലയില്‍ നിന്നുവീണുമരിച്ച എയര്‍ ഹോസ്റ്റസ്/ ട്വിറ്റര്‍

 

ബംഗളൂരു: അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു എയര്‍ഹോസ്റ്റസ് വീണുമരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ആദേശ് ആണ് അറസ്റ്റിലായയത്. ശനിയാഴ്ചയാണ് 28കാരിയായ അര്‍ച്ചന ധിമാന്‍ ആണ് മരിച്ചത്. ആദേശിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതായി പൊലീസ് പറഞ്ഞു. 

അപകടത്തിനു നാലു ദിവസം മുന്‍പാണ് അര്‍ച്ചന ദുബായില്‍നിന്ന് ബംഗളൂരുവിലെത്തിയത്. കോറമംഗലയിലെ രേണുക റസിഡന്‍സി സൊസൈറ്റിയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ആദേശിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. നഗരത്തിലെ ഒരു സോഫ്റ്റ്വെയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദേശ്.ഇരുവരും ഒരു ഡേറ്റിങ് സൈറ്റിലൂടെയാണു കണ്ടുമുട്ടിയതെന്നും ആറു മാസമായി പ്രണയത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. 

സംഭവ ദിവസം രാത്രി ഇരുവരും മദ്യപിച്ചിരുന്നു. അര്‍ച്ചന ബാല്‍ക്കണിയില്‍നിന്ന് തെന്നി വീണുവെന്നും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്നുമാണ് ആദേശ് പൊലീസിനോടു പറഞ്ഞത്.എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇരുവരും തമ്മില്‍ വഴക്കിടാറുണ്ടായിരുന്നുവെന്ന് ആദേശ് പറഞ്ഞു. അര്‍ച്ചനയുടെ മരണത്തില്‍ ആദേശിനു പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ ഹൈക്കോടതി വളപ്പിലെ മുസ്ലിം പള്ളി പൊളിച്ചു നീക്കണം; മൂന്നു മാസത്തെ സമയം നല്‍കി സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ