ജിഷയ്ക്ക് കള്ളനോട്ടുകള്‍ എത്തിച്ച് നല്‍കിയ പ്രധാനപ്രതി പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2023 03:19 PM |
Last Updated: 13th March 2023 03:19 PM | A+A A- |

കേസില്‍ അറസ്റ്റിലായ ജിഷ മോള്‍
ആലപ്പുഴ: കൃഷി ഓഫീസറും മോഡലുമായ ജിഷമോള്‍ പ്രതിയായ കള്ളനോട്ടുകേസില്‍ നാലു പ്രതികള്‍ പിടിയില്‍. മറ്റൊരു കേസിലാണ് പാലക്കാട് പൊലീസ് പ്രതികളെ പിടികൂടിയത്. മുഖ്യപ്രതി അജീഷ് ഉള്‍പ്പടെയാണ് പിടിയാലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട്ടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇയാളെ ആലപ്പുഴയിലെത്തിച്ച് ചോദ്യം ചെയ്യും.
പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എടത്വാ കൃഷി ഓഫീസറായ ജിഷക്ക് കള്ളനോട്ടുകള്‍ നല്‍കിയത് ഇയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജിഷയുടെ സുഹൃത്തും കളരിയാശാനുമായ വ്യക്തിയാണ് ഇയാളെന്നും സൂചനയുണ്ട്. ജിഷമോള്‍ അറസ്റ്റിലായതിനു പിന്നാലെ ഇയാള്‍ നാടുവിടുകയായിരുന്നു.
പ്രതിക്ക് അന്താരാഷ്ട്ര കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇയാള്‍ കളളനോട്ടുസംഘത്തിന്റെ പ്രധാന ഇടനിലക്കാരനാണെന്നും സംഘത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിക്കാനാവുമെന്നും പൊലീസ് കരുതുന്നു.
വിഷാദരോഗത്തിനു തുടര്‍ചികിത്സ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു ജിഷമോള്‍ ഇപ്പോള്‍ തിരുവനന്തപുരം പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലാണ്. അതിനാല്‍ പൊലീസിന്റെ ചോദ്യംചെയ്യല്‍ നീളുകയാണ്. അറസ്റ്റിനു മുന്‍പായി ചോദ്യം ചെയ്തപ്പോള്‍ ജിഷ നല്‍കിയ മറുപടികള്‍ പലതും കളവാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൊച്ചിയില്‍ ശ്വാസകോശ രോഗി മരിച്ചു; പുക ശ്വസിച്ചതുകൊണ്ടെന്ന് ബന്ധുക്കള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ