ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

'ബ്രഹ്മപുരം കേരളത്തിലെ നന്ദിഗ്രാം'; മുന്നറിയിപ്പുമായി മുല്ലക്കര, ചര്‍ച്ച വിലക്കി കാനം

ബ്രഹ്മപുരം തീപിടിത്തത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐയില്‍ ആവശ്യം

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐയില്‍ ആവശ്യം. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരനാണ് ആവശ്യമുന്നയിച്ചത്. ബ്രഹ്മപുരം കേരളത്തിന്റെ നന്ദിഗ്രാമാണെന്ന് മുല്ലക്കര പറഞ്ഞു. 

മറ്റു നേതാക്കളും വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടപെട്ടു. നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് കാനം നിലപാട് സ്വീകരിക്കുകയായിരുന്നു. 

അതേസമയം, തീപിടിത്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ വേണ്ട എല്ലാ പിന്തുണയുംനല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കോണ്‍ഗ്രസ് എംപിമാരും ആരോഗ്യമന്ത്രിയെ കണ്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com