ബ്രഹ്മപുരം; കേന്ദ്ര ഇടപെടല്‍ തേടി മുരളീധരന്‍, ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച

ബ്രഹ്മപുരം തീപിടിത്തത്തില്‍ കേന്ദ്ര ഇടപെടല്‍ തേടി കേന്ദ്രമന്ത്രി വി മുരളീധരന്‍
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തുന്നു/ഫെയ്‌സ്ബുക്ക്
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തുന്നു/ഫെയ്‌സ്ബുക്ക്

ന്യൂഡല്‍ഹി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കേന്ദ്ര ഇടപെടല്‍ തേടി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ മുരളീധരന്‍ ആരോഗ്യമന്ത്രിയെ  ധരിപ്പിച്ചു. 

മാലിന്യ സംസ്‌കരണം സംബന്ധിച്ച ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനവും അഴിമതിക്കരാറുമടക്കം വിഷയത്തിന്റെ വിവിധതലങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാതായി വി മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രാലയത്തില്‍നിന്നുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും വി മുരളീധരന്‍ ആവശ്യപെട്ടു.

ബ്രഹ്മപുരം തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ സഹായത്തിനായി കേന്ദ്ര ദുരന്ത നിവാരണ ഏജന്‍സിയെ വിളിക്കേണ്ടതായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരഭിമാനം കൊണ്ടാണ് ഇതിനു തയാറാവാതിരുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പിണറായി വിജയന്റെ ദുരഭിമാനത്തിനു കൊച്ചിയിലെ ജനങ്ങള്‍ നല്‍കിയ വിലയാണു ബ്രഹ്മപുരം ദുരന്തം. മാത്രമല്ല അത്തരം ഇടപെടലുണ്ടായാല്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി പുറത്തു വരും.

കേന്ദ്ര ഏജന്‍സികള്‍ തന്നെ കോടിക്കണക്കിനു രൂപയാണു കേരളത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിനു വിവിധ ഏജന്‍സികള്‍ വഴി നല്‍കിയത്. ഇതെവിടെപ്പോയി എന്ന് അന്വേഷണവും ഓഡിറ്റും വരും. സംസ്ഥാന വ്യാപകമായി ഇതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com