ലോറിയുടെ ക്യാബിന്‍ ഗ്രില്ലില്‍ തട്ടി; എഴുന്നള്ളിപ്പിന് കൊണ്ടുപോയ ആനയുടെ കൊമ്പ് പിളര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2023 07:05 AM  |  

Last Updated: 13th March 2023 07:05 AM  |   A+A-   |  

elephant

ലോറിയുടെ ക്യാബിന്‍ ഗ്രില്ലില്‍ തട്ടി ആനയുടെ കൊമ്പ് പിളര്‍ന്ന നിലയില്‍

 

തൃശൂര്‍: ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നതിനിടെ ലോറിയുടെ ക്യാബിന്‍ ഗ്രില്ലില്‍ തട്ടി ആനയുടെ കൊമ്പ് പിളര്‍ന്നു. തൃശൂര്‍ കുട്ടന്‍കുളങ്ങര ദേവസ്വം ആന അര്‍ജുനന്റെ കൊമ്പാണ് പിളര്‍ന്നത്. രണ്ട് കൊമ്പുകളുടെയും അറ്റം പിളര്‍ന്ന ആനയുടെ പരിക്ക് ഗുരുതരമല്ല. 

വടക്കാഞ്ചേരിയില്‍നിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം.ഒടിഞ്ഞ കൊമ്പിന്റെ ഭാഗം വനം വകുപ്പ് ശേഖരിച്ചു.  ആനയെ എഴുന്നള്ളിപ്പുകളില്‍നിന്നും മാറ്റി നിര്‍ത്താന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കി. 
 
അന്വേഷണം ആവശ്യപ്പെട്ട് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക്‌ഫോഴ്‌സ് സെക്രട്ടറി വി കെ വെങ്കിടാചലം കലക്ടര്‍ക്ക് പരാതി നല്‍കി.  ലോറിയില്‍ കയറ്റിക്കൊണ്ടു പോകുമ്പോഴുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. കൊമ്പ് പിളരും വിധത്തില്‍ ഇടിയേറ്റിട്ടുണ്ടെങ്കില്‍ ആന്തരിക ക്ഷതമേറ്റിരിക്കാനും സാധ്യതയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊച്ചിയിലും സമീപപ്രദേശങ്ങളിലും അടുത്ത മൂന്ന് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ