പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ വീട്ടില്‍ കയറി ആക്രമിച്ചു; യുവാവ് പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2023 07:43 AM |
Last Updated: 13th March 2023 07:43 AM | A+A A- |

സച്ചു മോന്‍
കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍. ചിങ്ങവനം, പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടില്‍ സച്ചു മോന്‍ എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ ഭര്‍ത്താവിനെ സച്ചു മോന്‍ ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു.
വീട്ടമ്മ അനിഷ്ടം അറിയിച്ചിട്ടും പ്രതി നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ ഇവരുടെ ഭര്‍ത്താവിനെ ചീത്തവിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വീട്ടമ്മ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ചിങ്ങവനം എസ് എച്ച് ഓ ജിജു ടി ആറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ