മൂന്നു വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 35 വര്‍ഷം തടവ് ശിക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2023 05:22 PM  |  

Last Updated: 13th March 2023 05:22 PM  |   A+A-   |  

wilson

പ്രതി വില്‍സണ്‍


തൃശ്ശൂര്‍: മൂന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 35 വര്‍ഷം തടവും 80,000 രൂപ പിഴയും. ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കന്‍ വീട്ടില്‍ വില്‍സനെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്.

കുട്ടിയെ റോഡരികില്‍ നിന്നും കൂട്ടി കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. പിഴത്തുക അടക്കാത്ത പക്ഷം രണ്ട് വര്‍ഷവും ഒന്‍പത് മാസവും കൂടി ശിക്ഷ അനുഭവിക്കണം. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എന്‍ സിനിമോള്‍ ഹാജരായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ ജനങ്ങള്‍ നീറിപ്പുകയുകയാണ്; കുട്ടിക്കളിയല്ല; കലക്ടര്‍ക്കെതിരെ ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ