"ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം", ദീപികയെ കുറിച്ച് ശിവൻകുട്ടി; കമന്റിൽ 'കറുപ്പ്' തരം​ഗം

ഓസ്കറിൽ തിളങ്ങിയ ദീപികയെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ന്നലെ നടന്ന ഓസ്കർ പുരസ്കാര നിശയിൽ പതിനാറ് അവതാരകരിൽ ഒരാളായി എത്തിയ ഏക ഇന്ത്യൻ വ്യക്തിയായിരുന്നു ബോളിവുഡ് നടി ദീപിക പദുക്കോൺ. മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയ ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന ​ഗാനം സദസ്സിന് പരിചയപ്പെടുത്താനാണ് ദീപിക ലോക സിനിമാ വേദിയിലെത്തിയത്. ഇപ്പോഴിതാ ഓസ്കറിൽ തിളങ്ങിയ ദീപികയെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 

"ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..",ഓസ്കറിലെ ദീപികയുടെ ചിത്രം പങ്കുവച്ച് മന്ത്രി കുറിച്ചു. കറുത്ത വെൽവെറ്റ് ​ഗൗൺ ധരിച്ചെത്തിയ ദീപിക നാട്ടു നാട്ടുവിനെക്കുറിച്ച് വളരെ മനോഹരമായി വിവരിച്ചു. ‌

ദീപികയും ഷാറൂഖ് ഖാനും ഒന്നിച്ച ഏറ്റവും പുതിയ ചിത്രം പഠാൻ ഏറെ വിവാദമായിരുന്നു. ചിത്രത്തിലെ ‘ബേഷാരം രംഗ്’ ഗാനരംഗത്ത് ദീപിക ധരിച്ച വസ്ത്രത്തിൻറെ പേരിലാണ് വിവാദങ്ങൾ ഉടലെടുത്തത്. ​ഗാനത്തിന്റെ വരികളും ദീപികയുടെ ഓറഞ്ച് ബിക്കിനിയും മതവികാരം വ്രണപ്പെടുത്തുന്നെന്ന് പറഞ്ഞ് ബഹിഷ്കരണാഹ്വാനം പോലുമുണ്ടായി. 

അതേസമയം മന്ത്രിയുടെ ഫേയ്സ്ബുക്ക് കുറിപ്പിന് അപ്രതീക്ഷിത കമന്റുകളാണ് ലഭിക്കുന്നത്. കറുത്ത ​ഗൗൺ ധരിച്ചെത്തിയ ദീപികയുടെ ചിത്രം മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളാനാണ് വഴിയൊരുക്കിയത്. 'പിണറായിക്കെതിരെയുള്ള വ്യത്യസ്തമായ പ്രതിഷേധം', 'ദീപിക വരെ പ്രതിഷേധിക്കണമെങ്കിൽ പിണറായിടെ റേഞ്ച്', 'നൈസായി പിണറായിയെ ട്രോളിയല്ലേ', 'കറുപ്പിന് ഏഴഴക് ആണ്' എന്നിങ്ങനെയാണ് കമന്റുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com