സിപിഎം ജാഥയിലേക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ്: 14,700 രൂപ പിഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2023 09:31 AM  |  

Last Updated: 14th March 2023 09:31 AM  |   A+A-   |  

cpm_jadha_-school_bus

എംവി ഗോവിന്ദന്റെ ജാഥയുടെ ബാനര്‍ തൂക്കി പ്രവര്‍ത്തകരെ എത്തിച്ച സ്‌കൂള്‍ ബസ്

 

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് ഉപയോ​ഗിച്ചതിന് പിഴ ചുമത്തി മോട്ടർ വാഹന വകുപ്പ്. പെർമിറ്റ് വ്യവസ്ഥ ലംഘിച്ചതിനാണ് സർക്കാർ സ്കൂൾ ബസിന് പിഴ ചുമത്തിയതെന്ന് റീജനൽ ട്രാൻസ്പോർട്ട് ഓഫീസർ പറഞ്ഞു. കോൺട്രാക്ട് കാരിയേജ് നികുതിയായി 11,700 രൂപയും പെർമിറ്റ് ലംഘനത്തിന് 3000 രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്.

കോഴിക്കോട് പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചത്. പേരാമ്പ്ര മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡിഡിഇ ക്ക് പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ പാർട്ടിയുടെ പരിപാടിക്ക് സർക്കാർ സ്കൂൾ ബസ് ഉപയോ​ഗിച്ചത് ചട്ടലംഘനമാണെന്ന് കാണിച്ച് യൂത്ത് കോൺ​ഗ്രസ്സാണ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് പരാതി നൽകിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഏഴ്‌ ജില്ലകളിൽ 42 വർഷത്തിനിടയിലെ ഉയർന്ന ചൂട്‌; ഇന്ന് നാല് ജില്ലകളിൽ വേനൽ മഴ ലഭിച്ചേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ