നിയമസഭയിലെ സംഘർഷം; കക്ഷിനേതാക്കളുടെ യോ​ഗം വിളിച്ച് സ്പീക്കർ, പങ്കെടുക്കുമെന്ന് പ്രതിപക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2023 07:56 PM  |  

Last Updated: 15th March 2023 07:56 PM  |   A+A-   |  

congress_protest

സ്പീക്കറിനെതിരെ പ്രതിപക്ഷ പ്രതിഷേധം/ എക്സ്പ്രസ് ചിത്രം

 

തിരുവനന്തപുരം; നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിൽ പ്രശ്‌ന പരിഹാരത്തിന് കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ. നാളെ രാവിലെ എട്ടിനാണ് യോ​ഗം ചേരുക. സ്പീക്കർ വിളിച്ച യോ​ഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. 

അതിനിടെ ആറ് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകി. കെകെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടിവി ഇബ്രാഹിം, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എകെഎം അഷ്റഫ് എന്നിവരാണ് പരാതി നൽകിയത്. തങ്ങളെ ആക്രമിച്ച വാച്ച് ആൻഡ് വാർഡുമാർക്കെതിരെ നടപടിയെടുക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. എംഎൽഎമാർ പൊലീസിൽ പരാതി നൽകാനും ആലോചിക്കുന്നുണ്ട്.

നിയസഭയിലെ പ്രതിപക്ഷ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് എത്തിയത്. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാന്‍ വാച്ച് ആന്റ് വാര്‍ഡ് ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സ്പീക്കര് നീതി പാലിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘർഷത്തിൽ കെ.കെ.രമയുടെ കൈയ്ക്ക് പരുക്കേറ്റു. ചവിട്ടേറ്റ് നിലത്തുവീണ സനീഷ് കുമാർ ജോസഫിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സംഘർഷത്തിൽ പരുക്കേറ്റ അഞ്ച് വനിതകൾ ഉൾപ്പെടെ ഒൻപത് വാച്ച് ആൻഡ് വാർഡുമാരും ചികിൽസ തേടി.  നിയമസഭാ മന്ദിരത്തിനകത്തെ സംഘർഷത്തിൽ പൊലീസിൽ പരാതി നൽകുന്നതിൽ നിയസഭ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മരുമകന്റെ കമ്പനിക്ക് കരാര്‍; ടോണി ചമ്മിണിക്ക് വൈക്കം വിശ്വന്റെ വക്കീല്‍ നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ