മണൽ മാഫിയക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാർലി അമ്മൂമ്മ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2023 07:13 PM  |  

Last Updated: 15th March 2023 07:13 PM  |   A+A-   |  

darly_ammoomma

ഡാർലി അമ്മൂമ്മ/ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം; നെയ്യാറിലെ മണൽ ഖനന മാഫിയകൾക്കെതിരെ ഒറ്റയാൾ പോരാട്ടം നയിച്ച നെയ്യാറിന്റെ കൂട്ടുകാരിയെന്ന്‌ അറിയപ്പെട്ട ഡാർലി അമ്മൂമ്മ അന്തരിച്ചു. 90 വയസായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അണ്ടൂർക്കോണത്തെ വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു അന്ത്യം. 

മണൽ മാഫിയയുടെ ഭീഷണിയ്ക്ക് വഴങ്ങാതെ നെയ്യാറിൻ കരയെ സംരക്ഷിക്കാനുള്ള ഡാർലി അമ്മൂമ്മയുടെ ധീരമായ ചെറുത്ത് നിൽപ്പ് വലിയ ജനശ്രദ്ധനേടിയിരുന്നു. നെയ്യാറിലെ ഓലത്താന്നി പാതിരിശ്ശേരിക്കടവിലായിരുന്നു താമസം. ഓലത്താനിയിൽ നെയ്യാറിന്റെ കരകൾ ഇടിച്ചു മണൽവാരൽ നടന്നപ്പോഴാണ് ഡാർലി അമ്മൂമ്മ ഒറ്റയ്ക്കു സമരം ആരംഭിച്ചത്. 

വീടിൻ്റെ നാലു ചുറ്റും മണൽ മാഫിയ വൻ തോതിൽ മണൽ വാരി നെയ്യാറിനെ വലിയ കയമാക്കി മാറ്റി ഒറ്റപ്പെടുത്തിയിട്ടും തൻ്റെ ഭൂമി മാഫിയയ്ക്ക് വിട്ടുകൊടുക്കാൻ തയാറാകാതെ ചെറുത്തു നിൽക്കുകയായിരുന്നു. ഐക്യദാർഡ്യവുമായി സിനിമാതാരങ്ങളടക്കം നേരിട്ടെത്തിയിരുന്നു. പ്രയാധിക്യം മൂലം അവശയായ അമ്മൂമ്മയെ ഒരു വർഷം മുമ്പാണ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. നോക്കാൻ ബന്ധുക്കളുമുണ്ടായിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മിനിലോറി പാഞ്ഞടുത്തു, ബ്രേക്ക് പിടിച്ചതോടെ വണ്ടിയിലെ സ്റ്റീൽ പൈപ്പുകൾ യുവാവിന്റെ നേർക്ക്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ