വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; വീട്ടുടമയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2023 09:58 PM |
Last Updated: 15th March 2023 09:58 PM | A+A A- |

അറസ്റ്റിലായ സന്തോഷ്
കണ്ണൂർ; വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായ സംഭവത്തിൽ വീട്ടുടമയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കാക്കയങ്ങാട് ആയിച്ചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കോലപറമ്പത്ത് എ.കെ. സന്തോഷ് (35) അറസ്റ്റിലായത്. ഞായറാഴ്ചയാണ് സ്ഫോടനമുണ്ടാകുന്നത്.
സ്ഫോടനത്തിൽ പരിക്കേറ്റ സന്തോഷ് കോഴിക്കോട് ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങിയതിനു പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ടുണ്ടായ സ്ഫോടനത്തിൽ സന്തോഷിനും ഭാര്യ ലസിതക്കും പരിക്ക് പറ്റിയിരുന്നു. സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതതിനാണ് മുഴക്കുന്ന് പൊലീസ് ജാമ്യമില്ല കേസ് രജിസ്റ്റർ ചെയ്തത്.
2018ലും സമാനരീതിയിൽ സ്ഫോടനമുണ്ടാവുകയും സന്തോഷിന്റെ വിരൽ അറ്റുപോവുകയും ചെയ്തിരുന്നു. ബോംബ് നിർമാണത്തിനിടെയാണ് ഗുരുതര പരിക്കെന്ന് അന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. കേസിൽ വിചാരണ നേരിടവെയാണ് വീണ്ടും സ്ഫോടനമുണ്ടായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൊച്ചിയില്‍ പെയ്ത മഴയില്‍ 'ആസിഡ് സാന്നിധ്യം'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ