ബ്രഹ്മപുരത്തിന് കൈത്താങ്ങായി യൂസഫലി; കോര്‍പ്പറേഷന് ഒരു കോടി ധനസഹായം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2023 08:04 PM  |  

Last Updated: 15th March 2023 08:04 PM  |   A+A-   |  

Yusuff Ali

എം എ യൂസഫലി, ഫയല്‍ ചിത്രം

 

കൊച്ചി:  ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വൈദ്യസഹായം എത്തിക്കാനും ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്നു യൂസഫലി അറിയിച്ചു.

കൊച്ചി മേയര്‍ അഡ്വ.എം അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചാണ് യൂസഫലി ഇക്കാര്യമറിയിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുക ഉടന്‍ കോര്‍പറേഷനു കൈമാറും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മരുമകന്റെ കമ്പനിക്ക് കരാര്‍; ടോണി ചമ്മിണിക്ക് വൈക്കം വിശ്വന്റെ വക്കീല്‍ നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ