നടുറോഡില്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; പ്രതി പിടിയില്‍

By സമകാലികമലയാളം ഡെസ്ക്   |   Published: 15th March 2023 05:13 PM  |  

Last Updated: 15th March 2023 05:13 PM  |   A+A-   |  

ajigopal

അറസ്റ്റിലായ പ്രതി

 


മാന്നാര്‍: വിദ്യാര്‍ഥിനിയെ നടുറോഡില്‍ കടന്നുപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഉളിയങ്കോട് നാലുസെന്റ് കോളനിയില്‍ അജിഗോപാലി(39)നെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ്‌ചെയ്തത്.

തിങ്കളാഴ്ച വൈകീട്ട് മാന്നാര്‍ സ്റ്റോര്‍ ജങ്ഷനില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു പോയ വിദ്യാര്‍ഥിനിയെ പ്രതി റോഡില്‍വെച്ച് കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഉടന്‍തന്നെ പിതാവിനെ ഫോണില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
2015ല്‍ ഭാര്യ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ കേസ് നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 'ക്രൈം നന്ദകുമാര്‍ ജീവിതം തകര്‍ത്തു'; പട്ടാപ്പകല്‍ പെട്രോള്‍ ഒഴിച്ച് യുവതിയുടെ ആത്മഹത്യാശ്രമം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ