കൊച്ചിയിലും പത്തനംതിട്ടയിലും വേനല്‍ മഴ; ചൂടിനാശ്വാസം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2023 07:40 PM |
Last Updated: 15th March 2023 07:40 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: കാലാവസ്ഥ വകുപ്പ് പ്രവചിച്ച പോലെ സംസ്ഥാനത്ത് വേനല്‍മഴ തുടങ്ങി. വൈകിട്ടോടെ എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിവിധ മേഖലകളില്‍ മഴ ലഭിച്ചു. വൈകിട്ടോടെ പത്തനംതിട്ടയടക്കമുള്ള ജില്ലകളില്‍ മഴ ലഭിക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രാത്രി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
ആറ് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ