ബ്രഹ്മപുരം തീപിടിത്തം; തീയണച്ചവര്‍ക്ക് ആദരവുമായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2023 09:49 PM  |  

Last Updated: 15th March 2023 10:11 PM  |   A+A-   |  

FIRE_FORCE_NEW_INDIAN_EXPRESS

സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സിന് ആദരവുമായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

 

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാന്‍ ഫയര്‍ ഫോഴ്‌സിനെ സഹായിച്ച സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സിന് ആദരവുമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്. സമയോചിതമായ ഇടപെടല്‍ നടത്തിയ ദൗത്യസംഘത്തിന് 200 സെറ്റ് സുരക്ഷാ ഉപകരണങ്ങള്‍ കൈമാറി. ഗംബൂട്ട്, ഹെല്‍മറ്റ്, ഗ്ലൗസ്, മാസ്‌ക് എന്നിവ ഉള്‍പ്പെടെയുള്ള അഗ്‌നിശമന ഉപകരണങ്ങളാണ് നല്‍കിയത്

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ബി സന്ധ്യയുടെ സാന്നിധ്യത്തില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, കേരള റസിഡന്റ് എഡിറ്റര്‍ കിരണ്‍ പ്രകാശ്, ജനറല്‍ മാനേജര്‍ പി വിഷ്ണുകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അഗ്‌നിശമന ഉപകരണങ്ങള്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ വി സിദ്ധകുമാറിന് കൈമാറി.

ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം 2018ലെ പ്രളയത്തെ ഓര്‍മ്മിപ്പിച്ചതായി ബി സന്ധ്യ പറഞ്ഞു. സമാനമായ അനുഭവമാണ് അഗ്നിശമന സേനാംഗങ്ങള്‍ നേരിട്ടത്. തീയണച്ച ഓരോരുത്തരും അഭിനന്ദനം അര്‍ഹിക്കുന്നതായി ഐജി ബി സന്ധ്യ പറഞ്ഞു. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും വൈദ്യപരിശോധനയ്ക്ക് വിധേയമാകണമെന്നും ഐജി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മരുമകന്റെ കമ്പനിക്ക് കരാര്‍; ടോണി ചമ്മിണിക്ക് വൈക്കം വിശ്വന്റെ വക്കീല്‍ നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ