വനിതാ ജീവനക്കാരുടെ ​ഡ്രസിങ് റൂമിൽ ഒളികാമറ, അറ്റൻഡർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2023 08:03 AM  |  

Last Updated: 16th March 2023 08:03 AM  |   A+A-   |  

youth congress worker arrested

പ്രതീകാത്മക ചിത്രം

കോഴിക്കോട്: മൊടക്കല്ലൂരിൽ സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാരുടെ ഡ്രസിങ് മുറിയിൽ കാമറ വച്ച അറ്റൻഡർ അറസ്റ്റിൽ. കരാർ ഏജൻസി ജീവനക്കാരനായ സരുൺ രാജ് (20) ആണ് പിടിയിലായത്.

ചൊവ്വാഴ്ചയാണ് സംഭവം. മുറിയിൽ മൊബൈൽ ഫോൺ വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരും മാനേജ്മെന്റും നൽകിയ പരാതിയിലാണ് അത്തോളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കൊച്ചിയിൽ, ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് 6 വരെ ഗതാഗതനിയന്ത്രണം  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ