ബെവ്കോ ജീവനക്കാരുടെ ആരോഗ്യം പ്രധാനം; ആഴ്ചയിൽ രണ്ടു ദിവസം ഡോക്ടർമാരുടെ സേവനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2023 07:28 AM |
Last Updated: 17th March 2023 07:28 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം; ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാരുടെ ആരോഗ്യം പരിപാലിക്കാൻ ഡോക്ടർമാരുടെ സേവനം ഏർപ്പെടുത്താൻ തീരുമാനം. ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും ആരോഗ്യം പരിശോധിക്കാനുമായി ബെവ്കോ ആസ്ഥാനത്താണ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നത്.
എല്ലാ ആഴ്ചയിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെയാണു ഡോക്ടറുടെ സേവനം ലഭിക്കുക. ബെവ്കോ ആസ്ഥാനത്തും ജില്ലയിലെ ഔട്‌ലെറ്റിലുമുള്ളവർക്ക് പ്രയോജനപ്പെടുത്താം. മറ്റു ജില്ലകളിൽനിന്ന് ആസ്ഥാനത്ത് എത്തുന്ന ജീവനക്കാരെയും പരിശോധിക്കും. കൺസൽറ്റേഷൻ സൗജന്യമാണെന്നു ബവ്കോ സിഎംഡി യോഗേഷ് ഗുപ്ത പറഞ്ഞു. അടുത്ത ആഴ്ച ഒപി പ്രവർത്തനം തുടങ്ങും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ