'500 കോടി നഷ്ടപരിഹാരം ചുമത്തും'; ഹരിത ട്രൈബ്യൂണല്‍ മുന്നറിയിപ്പ്, 'ബ്രഹ്മപുര'ത്തില്‍ സര്‍ക്കാരിനു രൂക്ഷ വിമര്‍ശനം

സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തിലെ വീഴ്ചയാണ് ഇത്തരമൊരു സാഹചര്യത്തിലേക്കു നയിച്ചതെന്ന് ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച്
ഹരിത ട്രൈബ്യൂണല്‍/ഫയല്‍
ഹരിത ട്രൈബ്യൂണല്‍/ഫയല്‍

ന്യൂഡല്‍ഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തിലെ വീഴ്ചയാണ് ഇത്തരമൊരു സാഹചര്യത്തിലേക്കു നയിച്ചതെന്ന് ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 

ബ്രഹ്മപുരം തീപിടിത്തത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു. തീ അണച്ചതായി സര്‍ക്കാര്‍ ഇന്നു ട്രൈബ്യൂണലിനെ അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്നു സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ട്രൈബ്യൂണലിനെ അറിയിച്ചു. 

ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. തീപിടിത്തം, അത് അണയ്ക്കുന്നതില്‍ വന്ന താമസം, ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണി ഇതിനെല്ലാം ഉത്തരവാദി സര്‍ക്കാരാണ്. ഇതെല്ലാം വിശദമായി പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന് ട്രൈബ്യൂണല്‍ അറിയിച്ചു. വേണ്ടിവന്നാല്‍ അഞ്ഞൂറു കോടി നഷ്ടപരിഹാരം ചുമത്തുമെന്ന് മൂന്നംഗ ബെഞ്ച് മുന്നറിയിപ്പു നല്‍കി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com