കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടു, റബര്‍ ടാപ്പിങ്ങിന് പോയ ദമ്പതികള്‍ ബൈക്കില്‍ നിന്ന് വീണു; ആശുപത്രിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2023 12:04 PM  |  

Last Updated: 17th March 2023 12:04 PM  |   A+A-   |  

elephant

പ്രതീകാത്മക ചിത്രം

 

തൃശൂര്‍:  കാട്ടാനയുടെ മുന്നില്‍പ്പെട്ട ദമ്പതികള്‍ക്ക് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റു. റബര്‍ ടാപ്പിങ്ങിന് പോയ ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. കാരിക്കുളം സ്വദേശികളായ അഷ്‌റഫ്, നസിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ അഞ്ചരയോടെ പാലപ്പിള്ളിയിലാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്ന കാട്ടാനയുടെ മുന്നില്‍ ദമ്പതികള്‍ അകപ്പെടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്കില്‍ നിന്ന് വീണാണ് ഇരുവര്‍ക്കും പരിക്കേറ്റത്. 

ഈസമയം അതുവഴി വന്ന മറ്റു യാത്രക്കാര്‍ ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വേനല്‍ കടുത്തതോടെ പാലപ്പിള്ളിയിലെ ജനവാസകേന്ദ്രത്തില്‍ കാട്ടാന ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മാര്‍ ആലഞ്ചേരിക്ക് തിരിച്ചടി; ഭൂമിയിടപാട് കേസ് റദ്ദാക്കില്ല, ഹര്‍ജി സുപ്രീംകോടതി തള്ളി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ