തൃശൂർ ലോ കോളജിൽ കെഎസ്‍യു - എസ്എഫ്ഐ സംഘർഷം; എട്ട് പേർക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2023 07:45 PM  |  

Last Updated: 17th March 2023 07:45 PM  |   A+A-   |  

ksu_sfi

പ്രതീകാത്മക ചിത്രം

 

തൃശൂർ: തൃശൂർ ഗവൺമെന്റ് ലോ കോളജിൽ കെഎസ്‍യു - എസ്എഫ്ഐ സംഘർഷം. കോളജിൽ കെഎസ്‍യു പ്രവർത്തകർ സ്ഥാപിച്ച കൊടി മാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നാല് എസ്എഫ്ഐ പ്രവർത്തകർക്കും നാല് കെഎസ്‍യു പ്രവർത്തകർക്കും പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തിരുവനന്തപുരം ലോ കോളേജിലെ സംഘർഷത്തിന് പിന്നാലെയാണ് കൊടികൾ നശിപ്പിക്കപ്പെട്ടതെന്നാണ് കെഎസ്‍യുവിന്റെ ആരോപണം. അതേസമയം എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർത്ഥിയെ കെഎസ്‍യു പ്രവർത്തകർ റാഗ് ചെയ്തതിനെ തുടർന്നാണ് പ്രശ്നം തുടങ്ങിയതെന്നാണ് എസ്എഫ്ഐ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തൃശൂരിലെ സദാചാരക്കൊല; പ്രതികള്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ