നിയമസഭയിലേത് ഷാഡോ ബോക്‌സിങ്; ബ്രഹ്മപുരം വിഷയത്തില്‍ നിന്ന് ശ്രദ്ധമാറ്റുക ലക്ഷ്യം; കെ സുരേന്ദ്രന്‍
By സമകാലികമലയാളം ഡെസ്ക് | Published: 17th March 2023 06:07 PM |
Last Updated: 17th March 2023 06:07 PM | A+A A- |

കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു
കൊച്ചി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മാലിന്യനിര്‍മ്മാര്‍ജനത്തിനായി ലോകബാങ്കില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍നിന്നും മറ്റ് വിദേശ ഏജന്‍സികളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ലഭിച്ച തുകയെത്രയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബ്രഹ്മപുരം പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധമാറ്റാനാണ് ഭരണകക്ഷിയും പ്രതിപക്ഷവും നിയമസഭയില്‍ ബഹളം നടത്തുന്നത്. ഷാഡോ ബോക്സിങാണിത്. നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം പ്രതികളെ രക്ഷിക്കാന്‍ മാത്രമാണ്. തീ അണഞ്ഞെങ്കിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടണം. സര്‍ക്കാരിന്റെ കള്ളക്കളി പുറത്തെത്തിക്കും വരെ ബിജെപി സമരം ചെയ്യുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ഭരണകക്ഷിയും തമ്മില്‍ നടക്കുന്ന കൊള്ളയുടെ ഒരുവശം മാത്രമാണ് പുറത്തുവന്നത്. തീവെട്ടിക്കൊള്ളയാണ് അവിടെ നടന്നത്. മാലിന്യം കൊണ്ടുപോകുന്നത് സംബന്ധിച്ചും നിക്ഷേപിക്കുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങളെ കുറിച്ചും, ഒന്നിനെപറ്റിയും യാതൊരു കണക്കുമില്ല. കരാറും ഉപകരാറും നല്‍കുന്നതില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിച്ചാണ് പോകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുമായി കരാറുകാര്‍ വിദേശത്ത് ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കമ്പനിക്ക് കരാര്‍ കൊടുത്തത്. അതിന് ശേഷമാണ് കേരളത്തിലെ കോര്‍പ്പറേഷനുകളില്‍ ഈ കമ്പനിക്ക് കരാര്‍ ലഭിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെ വിദേശത്താണ് ഡീല്‍ നടന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പൊരിവെയിലത്ത് കൈവീശിക്കാട്ടി കുട്ടികള്‍; കാറില്‍ നിന്ന് ഇറങ്ങി രാഷ്ട്രപതി; ചോക്ലേറ്റ് സമ്മാനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ