ഉംറയ്ക്ക് എത്തിയ മലയാളി കുടുംബത്തിന്റെ കാര്‍ മറിഞ്ഞു; രണ്ടുകുട്ടികള്‍ അടക്കം മൂന്ന് മരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2023 03:12 PM |
Last Updated: 17th March 2023 03:12 PM | A+A A- |

പ്രതീകാത്മക ചിത്രം
റിയാദ്: ഖത്തറില്‍നിന്ന് ഉംറയ്ക്ക് എത്തിയ മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (ഏഴ്), അഹിയാന്‍ (നാല്), ഫൈസലിന്റെ ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്. ഫൈസലിനും ഭാര്യാ പിതാവ് അബ്ദുല്‍ ഖാദറിനും നിസാര പരിക്കേറ്റു.
സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ത്വാഇഫിലാണ് സംഭവം.ദോഹയില്‍ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാരനായ ഫൈസല്‍ കുടുംബ സമേതം ഉംറയ്ക്കായി സൗദിയിലെത്തിയതായിരുന്നു. കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത്.
മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റര്‍ ബാക്കിനില്‍ക്കെ അതീഫ് എന്ന സ്ഥലത്തുവെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. പരിക്കേറ്റവര്‍ ത്വാഇഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയിലാണ്. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
തടി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; യുവാവ് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ