യന്ത്ര ഊഞ്ഞാല്‍ അഴിച്ചുമാറ്റുന്നതിനിടെ കാല്‍ കുടുങ്ങി; തൂങ്ങിക്കിടന്നത് ഒരു മണിക്കൂര്‍, തൊഴിലാളിയെ രക്ഷപ്പെടുത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2023 05:41 PM  |  

Last Updated: 17th March 2023 05:56 PM  |   A+A-   |  

accident

യന്ത്ര ഊഞ്ഞാലില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കുന്ന ദൃശ്യം

 

കോഴിക്കോട്: വടകര ഓര്‍ക്കാട്ടേരിയില്‍ യന്ത്ര ഊഞ്ഞാല്‍ അഴിച്ചുമാറ്റുന്നതിനിടെ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ചു. മലപ്പുറം സ്വദേശി ഷംസുവാണ് ഒരു മണിക്കൂര്‍ നേരം കുടുങ്ങി കിടന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷിച്ചത്.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഓര്‍ക്കാട്ടേരി ചന്തയ്ക്കായി കൊണ്ടുവന്ന യന്ത്ര ഊഞ്ഞാല്‍ അഴിച്ചുമാറ്റുന്നതിനിടെയാണ് തൊഴിലാളി കുടുങ്ങിയത്. ചന്ത കഴിഞ്ഞിട്ടും യന്ത്ര ഊഞ്ഞാല്‍ അഴിച്ചുമാറ്റിയിരുന്നില്ല. തുടര്‍ന്ന് ഇന്ന് അഴിച്ചുമാറ്റാന്‍ എത്തിയപ്പോഴാണ് ഷംസു ഇതിന്റെ മുകളില്‍ കുടുങ്ങിയത്. ഷംസുവിന്റെ കാല്‍ ആണ് കുടുങ്ങിയത്. തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് വിഭാഗം നാട്ടുകാരുമായി ചേര്‍ന്നാണ് ഷംസുവിനെ താഴെ ഇറക്കിയത്. 

അതിനിടെ ഒരു മണിക്കൂര്‍ നേരമാണ് ഷംസു കുടുങ്ങിക്കിടന്നത്. വടകരയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് വിഭാഗമാണ് രക്ഷയ്‌ക്കെത്തിയത്.യാതൊരുവിധ പരിക്കുകളുമില്ലാതെ ഷംസുവിനെ താഴെ ഇറക്കാന്‍ കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പൊരിവെയിലത്ത് കൈവീശിക്കാട്ടി കുട്ടികള്‍; കാറില്‍ നിന്ന് ഇറങ്ങി രാഷ്ട്രപതി; ചോക്ലേറ്റ് സമ്മാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ