സിപിഎം പ്രതിരോധ ജാഥയ്ക്ക് ഇന്ന് സമാപനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2023 06:59 AM  |  

Last Updated: 18th March 2023 06:59 AM  |   A+A-   |  

mvg

എംവി ​ഗോവിന്ദൻ/ ചിത്രം ഫെയ്സ്ബുക്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. കാസർകോട് മഞ്ചേശ്വരം കുമ്പളയിൽ നിന്നും ഫെബ്രുവരി 20ന് ആരംഭിച്ച ജാഥ 140 മണ്ഡലങ്ങൾ പിന്നിട്ട് 28-ാം ദിവസമാണ് അവസാനിക്കുന്നത്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതു സമ്മേളന സമാപന സമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിയുള്ള പ്രചാരണത്തിനൊപ്പം സംസ്ഥാന സർക്കാരിനേയും പാർട്ടിയേയും ബാധിച്ച വിവാദങ്ങൾക്കുള്ള രാഷ്ട്രീയ വിശദീകരണം എന്നതായിരുന്നു പ്രതിരോധ ജാഥയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. 

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി കെ ബിജു മാനേജരായ ജാഥയിൽ കേന്ദ്രകമ്മിറ്റി അംഗം സി എസ്  സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, ജെയ്‌ക് സി തോമസ്, കെ ടി ജലീൽ എന്നിവരാണ് സ്ഥിരാംഗങ്ങൾ. ദിവസവും അഞ്ച് വീതം കേന്ദ്രങ്ങളിലാണ് ജാഥക്ക് സ്വീകരണം നൽകിയത്. 15 ലക്ഷത്തിലധികം പേർ ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പങ്കാളികളായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോൺ​ഗ്രസ് വേണ്ട; 2024ൽ പുതിയ മുന്നണി; മമത- അഖിലേഷ് കൂടിക്കാഴ്ചയിൽ ധാരണ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ