എതിര്‍പ്പ് തള്ളി; ലീഗ് ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരും

മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പിഎംഎ സലാമിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു.
പിഎംഎ സലാം/ ഫെയ്‌സ്ബുക്ക്‌
പിഎംഎ സലാം/ ഫെയ്‌സ്ബുക്ക്‌

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരും. ഇന്നുചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന്റെതാണ് തീരുമാനം. ഡോ. എംകെ മുനീര്‍ ജനറല്‍ സെക്രട്ടറിയാകും എന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീരുമാനം സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപിക്കും.

മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പിഎംഎ സലാമിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുല്‍ വഹാബ് എന്നിവര്‍ ഈ പ്രഖ്യാപനത്തെ അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുത്തു. എന്നാല്‍ ഭൂരിപക്ഷം അംഗങ്ങളും പിഎംഎ സലാം സെക്രട്ടറിയായി തുടരട്ടെയെന്ന നിലപാട് സ്വീകരിച്ചു.

മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു പിഎംഎ സലാമിന്. പ്രസിഡന്റ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുടെ നിലപാടിനൊപ്പം നിന്നു. 

നിലവില്‍ മുസ്ലിംലീഗിന്റെ ആക്ടിങ് ജനറല്‍ സെക്രട്ടറിയാണ് പിഎംഎ സലാം. നേരത്തേ ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്ന കെപിഎ മജീദ് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കി നിശ്ചയിച്ചിരുന്നത്. കെഎം ഷാജി ഉള്‍പ്പെടെയുള്ള നേതാക്കളായിരുന്നു എംകെ മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തുവന്നിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com