മണലിൽ തെന്നി റോഡിന് നടുവിലേക്ക് വീണു, പിന്നാലെ എത്തിയ കാർ ദേഹത്ത് കയറി; ബൈക്ക് യാത്രികൻ മരിച്ചു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2023 08:34 AM  |  

Last Updated: 18th March 2023 08:34 AM  |   A+A-   |  

accident

കെ എം അനിൽകുമാർ

കോട്ടയം: മഴയെ തുടർന്ന് റോഡിലേക്ക് ഒലിച്ചെത്തിയ മണലിൽ തെന്നി വീണ ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് കാർ കയറി മരിച്ചു. പാണപിലാവ് കരിമാലിപ്പുഴ കെ എം അനിൽകുമാർ (സജി–55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശബരിമലപാതയിൽ എംഇഎസ് കോളജിനും മുക്കൂട്ടുതറയ്ക്കും ഇടയ്ക്കുള്ള വളവിലായിരുന്നു അപകടം.

ബൈക്ക് മണലിൽ കയറി നിയന്ത്രണം വിട്ട് റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു. പിന്നാലെ എത്തിയ കാറിന്റെ ഡ്രൈവർക്ക് കാർ നിർത്താനോ വെട്ടിച്ചുമാറ്റാനോ കഴിഞ്ഞില്ല. വാരിയെല്ലിനും ശ്വാസകോശത്തിനും പരുക്കേറ്റ അനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ചികിത്സക്കിടെ അനിലിന് ഹൃദയാഘാതവും സംഭവിച്ചു. വടശേരിക്കരയിൽ ഒരു സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അനിൽ. 
ഭാര്യ: സുശീല. മകൻ: അജേഷ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ഓ​ഹ​രി വാ​ഗ്ദാ​നം ന​ൽ​കി 3.25 കോ​ടി തട്ടിയ കേസ്: മാണി സി കാപ്പനെതിരായ നടപടി തുടരാമെന്ന് ഹൈകോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ