ലൈസൻസെടുക്കാൻ ഇനി ക്ലച്ചും ​ഗിയറും വേണ്ട; ഡ്രൈവിങ് ടെസ്റ്റിന് ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാം 

ഓട്ടമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും ഗിയർ ഉള്ള വാഹനം ഓടിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകൾക്ക് ഇനി ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ച് കാണിച്ചാലും ലൈസൻസ് നൽകാൻ ട്രാൻസ്പോർട്ട് കമ്മിഷണർ. എച്ച്, റോഡ് ടെസ്റ്റുകൾക്ക് ഓട്ടോമാറ്റിക്, വൈദ്യുതവാഹനങ്ങൾ ഉപയോ​ഗിക്കാം. ഓട്ടമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും ഗിയർ ഉള്ള വാഹനം ഓടിക്കുന്നതിനു തടസ്സമില്ലെന്ന് ഉത്തരവിൽ പറയുന്നു. 

7500 കിലോയിൽ താഴെ ഭാരമുള്ള കാറുകൾ മുതൽ ട്രാവലർ വരെയുള്ള ലൈറ്റ് മോട്ടർ വെഹിക്കിൾ (എൽഎംവി) വിഭാഗം ലൈസൻസിനാണ് പുതിയ വ്യവസ്ഥ. എൽഎംവി ലൈസൻസിന് എൻജിൻ ട്രാൻസ്മിഷൻ പരി​ഗണിക്കേണ്ടെന്ന കേന്ദ്രനിർദേശത്തെതുടർന്നാണ് മാറ്റം. സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് കേന്ദ്രസർക്കാർ 2019ൽ നിയമം മാറ്റിയെങ്കിലും കേരളത്തിൽ ഇത് നടപ്പായിരുന്നില്ല. ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളുമായി ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവരെ പങ്കെടുപ്പിക്കില്ലെന്ന നിലപാടായിരുന്നു സംസ്ഥാവത്ത് ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com