ബിഷപ്പിന്റേത്‌ കര്‍ഷകരുടെ സങ്കടങ്ങളില്‍ നിന്നുണ്ടായ പ്രതികരണം; വിഡി സതീശന്‍

ക്രൈസ്തവ ന്യനപക്ഷം രാജ്യത്ത് നേരിടുന്ന വലിയ പ്രശ്‌നം സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങള്‍ 
വിഡി സതീശന്‍ /ഫയല്‍
വിഡി സതീശന്‍ /ഫയല്‍

കൊച്ചി: റബര്‍ കര്‍ഷരുടെ സങ്കടങ്ങളില്‍ നിന്നുണ്ടായ പ്രസ്താവനയാണ് തലശേരി രൂപതാ ആര്‍ച്ച് ബിഷപ്പിന്റേത്‌. അത് തീര്‍ത്തും വൈകാരികമാണ്. അതിലപ്പറും അതിന് മറ്റ് മാനങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റബര്‍ കര്‍ഷകര്‍ക്ക് ഒരു ഗ്യാരന്റിയും ഭരണകൂടം നല്‍കുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ദേശീയ ഭരണകൂടത്തെ പിന്തുണയ്്ക്കാനാവില്ലെന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞ നാലുകൊല്ലത്തിനിടെ 500 ലധികം ക്രൈസ്തവ ദേവാലയങ്ങളാണ് രാജ്യത്ത് ആക്രമിക്കപ്പെട്ടിട്ടുള്ളത്. സ്റ്റാന്‍ സ്വാമിയെന്ന വന്ദ്യവയോധികനെ ജയിലില്‍ ഇട്ട് കൊലപ്പെടുത്തിയ ഭരണകൂടമാണ് മോദി ഭരണകൂടം. നിരവധി പുരോഹിതരും പാസ്റ്റര്‍മാരും ഇന്ന് ജയിലിലാണ്. എല്ലാ സ്ഥലത്തും മതപരിവര്‍ത്തനം നടത്തുന്നത് ക്രൈസ്തവരാണെന്ന ആക്ഷേപം ഉന്നയിച്ചുകൊണ്ടാണ് അവരെല്ലാം ആക്രമിക്കപ്പെടുന്നത്. ക്രൈസ്തവ ന്യൂനപക്ഷം രാജ്യത്ത് നേരിടുന്ന വലിയ പ്രശ്‌നം സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളാണെന്നും സതീശന്‍ പറഞ്ഞു.

നിയമസഭ സമാധാനപരമായി ചേരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും. ഭീഷണിപ്പെടുത്തി പൂച്ചക്കുട്ടികളെ പോലെ നിയമസഭയില്‍ ഇരിക്കാന്‍ കഴിയില്ല. നിയമസഭാ പ്രവര്‍ത്തനത്തിന്റെ മനോഹരമായ ഭാഗം കൂടിയാണ് അടിയന്തപ്രമേയ ചര്‍ച്ച. അത് നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com