കര്‍ണാടക തെരഞ്ഞെടുപ്പ്; തന്ത്രങ്ങള്‍ മെനയാന്‍ രാഹുല്‍ എത്തി; സന്ദര്‍ശനം മൂന്ന് ദിവസം

140 മുതല്‍ 150 വരെ സീറ്റുകള്‍ നേടി കര്‍ണാടകയില്‍ അധികാരത്തിലെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം.
രാഹുൽ ​ഗാന്ധി/ പിടിഐ
രാഹുൽ ​ഗാന്ധി/ പിടിഐ

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കര്‍ണാടകയില്‍ എത്തി. ഞായറാഴ്ച മുതല്‍ അദ്ദേഹം നിരവധി പരിപാടികളില്‍ പങ്കെടുത്തതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

മെയ് മാസത്തിലാണ് കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ്. കര്‍ണാടകയിലെ ബെളഗാവിയിലും തുംകുരു ജില്ലയിലെ കുനിഗലിലും രണ്ട് പരിപാടികള്‍ രാഹുല്‍ പങ്കെടുക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ബെളഗാവിയില്‍ നടക്കുന്ന യുവജന സംഗമത്തിലും ശേഷം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായു രാഹുല്‍ കൂടിക്കാഴ്ച നടത്തിയ ശേഷം ബംഗളൂരുവിലേക്ക് മടങ്ങും. 

ചൊവ്വാഴ്ചയാണ് കുനിഗലിലെ പരിപാടി. ഇത്തവണ 140 മുതല്‍ 150 വരെ സീറ്റുകള്‍ നേടി കര്‍ണാടകയില്‍ അധികാരത്തിലെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. ഇത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. ആദ്യ സ്ഥാനാര്‍ഥി പട്ടിക 22ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com