കോണ്‍ഗ്രസ് പദയാത്രയ്ക്ക് നേരെ മുട്ടയേറ്; കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്ക്  |   Published: 19th March 2023 04:33 PM  |  

Last Updated: 19th March 2023 04:33 PM  |   A+A-   |  

Congress

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ പദയാത്രയ്ക്ക് നേരെ മുട്ടയെറിഞ്ഞ സംഭവത്തില്‍ ജില്ലാ നേതാവിനെതിരെ നടപടി.  കോണ്‍ഗ്രസിന്റെ ഹാഥ് സേ ഹാഥ് യാത്രയ്ക്ക് നേരെയാണ് മുട്ടയേറുണ്ടായത്. സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ എംസി ഷെരീഫിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. 

ഡിസിസി ജനറല്‍ സെക്രട്ടറി ഷെരീഫിന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന് പാര്‍ട്ടി വിലയിരുത്തി. ഷെരീഫിന്റേത് ഗുരുതരമായ തെറ്റെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഷെരീഫിനെ നീക്കിയിട്ടുണ്ട്. 

ഇന്നലെ വൈകിട്ടോടെയാണ് കോണ്‍​ഗ്രസ് ന​ഗരസഭാ കൗണ്‍സിലര്‍മാരായ എ സുരേഷ്‌കുമാറും കെ ജാസിംകുട്ടിയും പങ്കെടുത്ത ജാഥയ്ക്കു നേരെ ഷെരീഫിന്റെ നേതൃത്വത്തില്‍ മുട്ടയേറ് നടത്തിയത്. പദയാത്ര പത്തനംതിട്ട വലഞ്ചുഴിയിൽ എത്തിയപ്പോഴാണ് മുട്ടയേറുണ്ടായത്. പദയാത്രയിൽ പങ്കെടുത്ത  കെപിസിസി ജനറൽ സെക്രട്ടറി എം എം നസീറിന്റെ വാഹനത്തിന് നേരെ കല്ലേറും ഉണ്ടായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് എം ബി രാജേഷ്; ബിഷപ്പിന്റേത് കേന്ദ്രനയങ്ങള്‍ക്കെതിരായ പ്രതികരണമെന്ന് ജോസ് കെ മാണി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ