പിന്നോട്ടില്ലെന്ന് പ്രതിപക്ഷം, അനുനയത്തിന് ഭരണപക്ഷം; നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കണം എന്നാവശ്യത്തിൽ ഉറച്ച്‌ നിൽക്കുകയാണ് പ്രതിപക്ഷം
സ്പീക്കറിനെതിരെ പ്രതിപക്ഷ പ്രതിഷേധം/ എക്സ്പ്രസ് ചിത്രം
സ്പീക്കറിനെതിരെ പ്രതിപക്ഷ പ്രതിഷേധം/ എക്സ്പ്രസ് ചിത്രം

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ വാക്പോരിനിടയിൽ നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. ഭരണപക്ഷം അനുനയത്തിന്റെ പാത തുറന്നതോടെ സഭാ സമ്മേളനത്തിന് മുമ്പായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൂടിക്കാഴ്ച നടത്തിയേക്കും. 

അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കണം എന്നാവശ്യത്തിൽ ഉറച്ച്‌ നിൽക്കുകയാണ് പ്രതിപക്ഷം. ഇന്ന് രാവിലെ എട്ട് മണിക്ക് ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ തുടർനടപടികൾക്ക് രുപംനൽകും. റൂൾ 50 അനുവദിക്കുക, എംഎൽഎമാരെ കയ്യേറ്റം ചെയ്ത ഭരണപക്ഷ എംഎൽഎമാർക്കും വാച്ച്‌ ആന്റ് വാ‍ർഡുമാ‍ർക്കും എതിരെ നടപടി വേണം തുടങ്ങിയ ആവശ്യങ്ങളിൽ‌ നിന്ന് പിന്നോട്ടുപോകാനിടയില്ല.  ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാതെ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. 

സ്പീക്കറുടെ ഓഫീസിന് മുൻപിലെ സമരവുമായി ബന്ധപ്പെട്ട് റൂളിങ് ഇന്നുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനുപുറമേ വിദ്യാഭ്യാസ, കലാസാംസ്കാരിക വകുപ്പുകളുടെ ഉപധനാഭ്യർഥന ചർച്ചകൾ സഭയിൽ നടക്കാനുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com