ലൈഫ് മിഷന്‍ കോഴക്കേസ്: സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

ഇന്ന് രാവിലെ ചോദ്യം ചെയ്യാന്‍ സന്തോഷ് ഈപ്പനെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നു
അറസ്റ്റിലായ സന്തോഷ് ഈപ്പന്‍
അറസ്റ്റിലായ സന്തോഷ് ഈപ്പന്‍

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ചോദ്യം ചെയ്യാന്‍ സന്തോഷ് ഈപ്പനെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റ്. 

വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആണ്  യൂണിറ്റാക് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്

സംസ്ഥാന സർക്കാരിന്റെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിക്കായി യുഎഇ എൻജിഒ റെഡ് ക്രസന്റ് നൽകിയ 18.5 കോടി രൂപയിൽ നിന്ന് 4.4 കോടി രൂപയോളം സന്തോഷ് ഈപ്പൻ കമ്മീഷനായി  തട്ടിയെടുത്തു എന്നതാണ് പരാതി. കമ്മീഷൻ തുക ഉപയോഗിച്ച് 3.80 കോടി രൂപയ്ക്ക് തുല്യമായ യുഎസ് ഡോളർ കരിഞ്ചന്തയിൽ നിന്ന് വാങ്ങുകയും തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പണം കൈമാറുകയും ചെയ്തതായാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com