ആര്‍ച്ച്ബിഷപ്പിന്റെ പ്രസംഗം ബിജെപി നേതാക്കളെ കണ്ടതിനു പിന്നാലെ;. ചിത്രങ്ങള്‍ പുറത്ത് 

റബ്ബറിന്റെ താങ്ങുവില കൂട്ടിയാല്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന പാര്‍ട്ടി നേതാക്കളെ കണ്ടതിനു പിന്നാലെ
മാര്‍ പാംപ്ലാനി ബിജെപി നേതാക്കള്‍ക്കൊപ്പം
മാര്‍ പാംപ്ലാനി ബിജെപി നേതാക്കള്‍ക്കൊപ്പം


കണ്ണൂര്‍: റബ്ബറിന്റെ താങ്ങുവില കൂട്ടിയാല്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന പാര്‍ട്ടി നേതാക്കളെ കണ്ടതിനു പിന്നാലെ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജെപി നേതാക്കള്‍ ബിഷപ്‌സ് ഹൗസിലെത്തി മാര്‍ പാംപ്ലാനിയെ കണ്ടത്. ഞായറാഴ്ചയാണ് റബര്‍ വില വര്‍ധിപ്പിച്ചാല്‍ ബിജെപിക്ക് വോട്ട് നല്‍കാമെന്ന് ആര്‍ച്ച് ബിഷപ്പ് പ്രസംഗിച്ചത്. 

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ തോമസ്, ജനറല്‍ സെക്രട്ടറി, ജോസ് എ വണ്‍, ലുയിസ്, എന്നിവരാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. 

കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത ശനിയാഴ്ച ആലക്കോട് സംഘടിപ്പിച്ച കര്‍ഷകറാലിയിലാണ് കര്‍ഷകരെ ബിജെപി സഹായിച്ചാല്‍ തിരിച്ചും സഹായിക്കുമെന്ന് പാംപ്ലാനി പ്രസംഗിച്ചത്. ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇടതു, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. 

പറഞ്ഞത് സഭയുടെ തീരുമാനമല്ലെന്നും കര്‍ഷകരുമായി കൂടിയാലോചിച്ച് എടുത്തതാണെന്നും ബിഷപ്പ് വിശദീകരിച്ചു. ബിജെപിയോട് അയിത്തമൊന്നുമില്ലെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com