വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2023 09:30 PM  |  

Last Updated: 21st March 2023 09:32 PM  |   A+A-   |  

anisha

അനുഷ

 


തൃശ്ശൂര്‍: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ നേതാവ് മരിച്ചു. കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്നു.

മലപ്പുറം എംസിടി കോളജിലെ നിയമ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. ഈ മാസം 14ന് കോളജിന് സമീപം ഇരുചക്രവാഹനം നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്.

ഗ്രന്ഥശാല സംഘം കുന്നംകുളം താലൂക്ക് വൈസ് പ്രസിഡന്റാണ്. എസ്എഫ്ഐ ഏരിയ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മ: ഷൈലജ. സഹോദരന്‍: അക്ഷയ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച അകതിയൂരിലെത്തിക്കും.


ഈ വാര്‍ത്ത കൂടി വായിക്കൂ ഇടുക്കിയില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ