ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയും; ബിഷപ്പിന്റെ പ്രതികരണം കർഷകരുടെ ബുദ്ധിമുട്ട് കണ്ടിട്ട്: പിസി ജോർജ്

By സമകാലിക മലയാളം ഡെസ്ക്  |   Published: 21st March 2023 09:49 AM  |  

Last Updated: 21st March 2023 09:57 AM  |   A+A-   |  

pc_george

പി സി ജോര്‍ജ് / ഫയല്‍

 

കോട്ടയം : വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ 17 അംഗങ്ങളുള്ള ടീമാണ് കേരളം ഭരിക്കുന്നതെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോർജ്. കഴിഞ്ഞ ആറു വർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയുമാണ് ഫാരിസ് അബൂബക്കർ. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും പി സി ജോർജ് ആരോപിച്ചു. 

ഫാരിസ് അബൂബക്കർ നിഴൽ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. 2009 ൽ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറിൽ നിന്ന് പിടിച്ചെടുത്തത് ഫാരിസിന്റെ നിർദേശപ്രകാരമാണ്. അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണെന്നും പി സി ജോർജ് പറഞ്ഞു. 2012 മുതൽ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കർ ആണെന്ന് പി സി ജോർജ് നേരത്തെ ആരോപിച്ചിരുന്നു. 

തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല നിലപാടിനെയും പി സി ജോർജ് ന്യായീകരിച്ചു. കർഷകരുടെ ബുദ്ധിമുട്ടും മാനസിക സംഘർഷവും കണ്ടാണ് ബിഷപ് മാർ ജോസഫ് പാംപ്ലാനി ബിജെപി അനുകൂല നിലപാട് പ്രകടിപ്പിച്ചത്. ഇടതു സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും ജോർജ് കുറ്റപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രക്ഷോഭം കടുപ്പിച്ച് പ്രതിപക്ഷം, നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം; ചട്ട ലംഘനമെന്ന് സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ