'പ്രചരിച്ചത് വ്യാജ എക്‌സ്‌റേ'; കൈയിലെ ലിഗമെന്റിന് പൊട്ടല്‍; കെകെ രമ വീണ്ടും പ്ലാസ്റ്റര്‍ ഇട്ടു

എംആര്‍ഐ സ്‌കാനിങ്ങിന് ശേഷം ബുധനാഴ്ച വീണ്ടും ഡോക്ടറെ കാണമെന്നും രമ
കെ കെ രമ/ഫെയ്‌സ്ബുക്ക്‌
കെ കെ രമ/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കൈയിലെ ലിഗമെന്റിന് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചെന്ന് കെകെ രമ എംഎല്‍എ. ഇന്ന് തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെത്തിയാണ് രമ ഡോക്ടറെ കണ്ടത്. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് രമ വീണ്ടും പ്ലാസ്റ്റര്‍ ഇട്ടു.

അന്ന് ഡോക്ടറെ കാണിച്ചപ്പോള്‍ മൂന്ന് ദിവസം കഴിഞ്ഞ് വരാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് വരാനായില്ല. ഇന്ന് വന്നപ്പോള്‍ ആദ്യത്തെ പ്ലാസ്റ്റര്‍ വെട്ടി. വീണ്ടും ഒരാഴ്ചത്തേക്ക് കൂടി പ്ലാസ്റ്റര്‍ ഇടാന്‍ ഡോക്ടര്‍ പറഞ്ഞതായി രമ പറഞ്ഞു. എംആര്‍ഐ സ്‌കാനിങ്ങിന് ശേഷം ബുധനാഴ്ച വീണ്ടും ഡോക്ടറെ കാണമെന്നും രമ പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് ചോര്‍ന്നത് തന്റെ എക്‌സറേയാണോയെന്ന് ഡോക്ടറോട് ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു മറുപടിയെന്നും രമ പറഞ്ഞു. എക്‌സ്‌റേയില്‍ പേരുണ്ടാകില്ലെന്നും പ്രചരിച്ച എക്‌സ്‌റേയില്‍ രണ്ട് എണ്ണം ജോയിന്റ് ചെയ്ത് വച്ചതാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ സൈബര്‍ ആക്രമണം ടാര്‍ഗറ്റ് ചെയ്തതാണെന്നും വീണ്ടും സ്പീക്കര്‍ക്ക് എതിരെ പരാതി നല്‍കുന്നത് ആലോചിക്കുമെന്നും രമ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com