തൃശൂരില്‍ തോട്ടം തൊഴിലാളിയെ ഒറ്റയാന്‍ ഓടിച്ചു, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്ക്; പാലപ്പിള്ളി നിവാസികള്‍ ഭീതിയില്‍ 

പാലപ്പിള്ളിയില്‍ തോട്ടം തൊഴിലാളിയെ കാട്ടാന ഓടിച്ചു
പാലപ്പിള്ളിയിൽ ആനകൾ കൂട്ടത്തോടെ തമ്പടിച്ച നിലയിൽ, സ്ക്രീൻഷോട്ട്
പാലപ്പിള്ളിയിൽ ആനകൾ കൂട്ടത്തോടെ തമ്പടിച്ച നിലയിൽ, സ്ക്രീൻഷോട്ട്

തൃശൂര്‍: പാലപ്പിള്ളിയില്‍ തോട്ടം തൊഴിലാളിയെ കാട്ടാന ഓടിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ , തോട്ടം തൊഴിലാളി പ്രസാദിന് വീണ് പരിക്കേറ്റു. 

പിള്ളപ്പാറയില്‍ രാവിലെ ഏഴുമണിയോടെയാണ് സംഭവം. ടാപ്പിങ്ങിന് ഇറങ്ങിയ പ്രസാദിനെ ഒറ്റയാന്‍ ആണ് ഓടിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രസാദിന് വീണ് പരിക്കേറ്റത്.

അതിനിടെ, സമീപത്തെ തോട്ടത്തില്‍ 15 ആനകളാണ് തമ്പടിച്ചിരിക്കുന്നത്. ഇവയെ കാട്ടിലേക്ക് തുരത്താനായി വനംവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി തോട്ടത്തില്‍ ആനകള്‍ തമ്പടിക്കുന്നത് പതിവായിരിക്കുകയാണ്. ഭീതിയോടെയാണ് തോട്ടം തൊഴിലാളികള്‍ ടാപ്പിങ്ങിനും മറ്റും ഇറങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com