മുഖ്യമന്ത്രി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; കേന്ദ്ര സെക്രട്ടറിമാര്‍ക്ക് വൈകീട്ട്  പിണറായിയുടെ വിരുന്ന്

ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്
മുഖ്യമന്ത്രി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നു/ എഎന്‍ഐ
മുഖ്യമന്ത്രി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നു/ എഎന്‍ഐ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. 

ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കേരള ഹൗസില്‍ ഇന്നു വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സെക്രട്ടറിമാര്‍ക്ക് വിരുന്നൊരുക്കും. 

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ 49 കേന്ദ്ര സെക്രട്ടറിമാരെയാണ് വിരുന്നിലേക്ക് ക്ഷണിച്ചിട്ടുള്ളത്. വിരുന്നില്‍ സംസ്ഥാന ചീഫ് സെക്രട്ടറി വിപി ജോയിയും പങ്കെടുക്കും. നാളെയും മറ്റന്നാളും ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com