കോഴിക്കോട് മെഡിക്കൽ കോളജ്: അത്യാഹിത വിഭാഗം ഇന്നു മുതൽ പുതിയ കെട്ടിടത്തിൽ

ആശുപത്രിയിലെ മുഴുവന്‍ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും ഇന്നുമുതല്‍ പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക
കോഴിക്കോട് മെഡിക്കല്‍ കോളജ്
കോഴിക്കോട് മെഡിക്കല്‍ കോളജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ഇന്നുമുതല്‍ പുതിയ കെട്ടിടത്തില്‍. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ്/കാഷ്വാലിറ്റി സേവനങ്ങള്‍, അഞ്ച് ഓപ്പറേഷന്‍ തിയറ്ററുകള്‍, അനുബന്ധ ഐസിയു എന്നിവ സഹിതമാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. പ്രധാന്‍മന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതി കെട്ടിടത്തിലായിരിക്കും ഇനിമുതല്‍ ഇവ പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയിലെ മുഴുവന്‍ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും ഇന്നുമുതല്‍ പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക. 

ഇനിമുതല്‍ റോഡപകടം സംഭവിച്ചോ അത്യാഹിതങ്ങളില്‍പെട്ടോ അടിയന്തര ചികിത്സ ആവശ്യമായി വരുന്നവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ നേരത്തെ കാഷ്വാലിറ്റി പ്രവർത്തിച്ചിരുന്ന ഭാഗത്തേക്ക് പ്രവേശിക്കണ്ട. ഈ വാഹനങ്ങൾക്ക് മെഡിക്കല്‍ കോളജ് പ്രധാന കവാടത്തിന്റെ മുന്‍വശത്ത് കൂടെ കാരന്തൂര്‍ റോഡ് വഴി ഐഎംസിഎച്ച് ഔട്ട് പേഷ്യന്റ് വിഭാഗം ഗേറ്റിന് മുന്നിലൂടെ സഞ്ചരിച്ചാല്‍ ഇടത് ഭാഗത്തായി കാണുന്ന പിഎംഎസ്എസ്‌വൈ കവാടത്തിലൂടെ എമര്‍ജന്‍സി കാഷ്വാലിറ്റിയിലേക്ക് പ്രവേശിക്കാം. 

ഇന്നും കൂടി നേരത്തെയുള്ള അത്യാഹിത വിഭാഗത്തില്‍ ചികിത്സ ഉണ്ടാകും. നാളെ മുതല്‍ പൂര്‍ണമായും അത്യാഹിത വിഭാഗം പിഎംഎസ്എസ്‌വൈ ബ്ലോക്കിലേക്ക് മാറും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com