ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം പ്രതീക്ഷിച്ചിരുന്നെന്ന് മന്ത്രി എംബി രാജേഷ്; 'ഇന്നുതന്നെ അണയ്ക്കും'

ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായി തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്
ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമം , ഫയല്‍ ചിത്രം
ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമം , ഫയല്‍ ചിത്രം


കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായി തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്. ചെറിയ ചെറിയ തീപിടിത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അത് മുന്നില്‍ക്കണ്ടുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

വീണ്ടും ചെറിയ തീപിടിത്തങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം നിയമസഭയിലും പറഞ്ഞിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് പ്രദേശത്ത് അഗ്‌നിശമന സേന, ഹിറ്റാച്ചി എന്നിവയെല്ലാം നിലനിര്‍ത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു.


അതേസമയം, തീ ഉടന്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്നും ഇന്നുതന്നെ തീയണക്കുമന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ എട്ട് യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കൂടുതല്‍ യൂണിറ്റുകളെ എത്തിക്കും. 

തീപിടിച്ച ഭാഗത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കിമാറ്റി നനയ്ക്കുകയാണ്. ഇന്നുതന്നെ തീ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് അഗ്നിരക്ഷാ സേനയും വിലയിരുത്തുന്നത്. നാലുമണിയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സെക്ടര്‍ ഏഴില്‍ തീപിടിത്തമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com