പറന്നുയര്‍ന്നു, വട്ടം ചുറ്റി മൂക്കുകുത്തി ഹെലികോപ്ടര്‍ താഴേക്ക് ( വീഡിയോ)

By സമകാലിക മലയാളം ഡെസ്ക്  |   Published: 26th March 2023 03:37 PM  |  

Last Updated: 26th March 2023 03:37 PM  |   A+A-   |  

helicopter_crash

ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്നു/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 


കൊച്ചി:  നെടുമ്പാശ്ശേരിയില്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ പറന്നുയര്‍ന്ന ഉടന്‍ തന്നെ വട്ടം കറങ്ങി താഴേക്ക് പതിക്കുകയായിരുന്നു. ഹെലികോപ്ടര്‍ പറന്നുയര്‍ന്ന് 200 മീറ്ററോളം എത്തിയപ്പോഴേക്കും വട്ടം ചുറ്റി താഴേക്ക് വീണു. റണ്‍വേയ്ക്ക് സമീപം മണ്ണിലേക്കാണ് വീണത്. ഹെലികോപ്ടറില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. 

ഹെലികോപ്ടര്‍ മൂക്കുകുത്തി താഴേക്ക് പതിക്കുകയായിരുന്നു. റണ്‍വേയുടെ പുറത്ത് അഞ്ചുമീറ്റര്‍ അകലെയാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. ഇതിനു തൊട്ടടുത്തു തന്നെ അഗ്നിരക്ഷാസേനയുടെ കേന്ദ്രമുണ്ട്. നിലംപതിച്ചതിന് പിന്നാലെ ഇവിടെ നിന്നും ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പാഞ്ഞെത്തി ഹെലികോപ്ടറിലുണ്ടായിരുന്നവരെ പുറത്തെടുത്തു. 

ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നുപേരില്‍ ഒരാള്‍ക്ക് മാത്രമാണ് പരിക്കേറ്റതെന്ന് കോസ്റ്റ് ഗാര്‍ഡ് സൂചിപ്പിച്ചു. രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തകര്‍ന്നു വീണ ഹെലികോപ്ടര്‍ റണ്‍വേയില്‍ നിന്നും മാറ്റിയത്. അപകടത്തെത്തുടര്‍ന്ന് അടച്ച റണ്‍വേ തുറന്നിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാഞ്ചിയാര്‍ കൊലപാതകം: പ്രതി ബിജേഷ് പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ