ഇന്നലെ മുതൽ കാണാതായി; പാചക തൊഴിലാളി മരിച്ച നിലയിൽ; മൃതദേഹം മണിമലയാറ്റിൽ

By സമകാലിക മലയാളം ഡെസ്ക്  |   Published: 27th March 2023 09:12 PM  |  

Last Updated: 27th March 2023 09:12 PM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ഇന്നലെ ഉച്ച മുതൽ കാണാതായ പാചക തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മണിമലയാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 

മാമ്മൂട് അറവായ്ക്കൽ ജേക്കബ് സെബാസ്റ്റ്യനാണ് (60) മരിച്ചത്. റിസോർട്ടിലെ പാചക തൊഴിലാളിയായ ജേക്കബിനെ ഇന്നലെ ഉച്ച മുതലാണ് കാണാതായത്. 

രാവിലെ ഏഴോടെ പുളിങ്കുന്നിൽ ജേക്കബ് ജോലി ചെയ്യുന്ന റിസോർട്ടിനു സമീപം ആറ്റിൽ മൃതദേഹം പൊങ്ങി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്‌തെന്ന് കേസ്; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സിപിഎം നേതാവ് മരിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ