നിലമ്പൂര്‍ ഉള്‍വനത്തില്‍ മഴ; കുറുവന്‍പുഴയില്‍ മലവെള്ളപ്പാച്ചില്‍

വേനൽമഴയ്ക്കിടെ മലപ്പുറം നിലമ്പൂര്‍ കോഴിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ മലവെള്ളപ്പാച്ചില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: വേനൽമഴയ്ക്കിടെ മലപ്പുറം നിലമ്പൂര്‍ കോഴിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ മലവെള്ളപ്പാച്ചില്‍.  ബുധനാഴ്ച പകല്‍ 12ഓടെയാണ് കക്കാടംപൊയില്‍ കോഴിപ്പാറ കുറുവന്‍പുഴയില്‍ മലവെള്ളപാച്ചിലുണ്ടായത്. 

വറ്റിവരണ്ട പാറക്കെട്ടുകള്‍ക്കിടയിലൂടെ പൊടുന്നനെ മലവെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. വൈകിട്ടും ഒഴുക്ക് നിലച്ചില്ല. പന്തീരായിരം ഉള്‍വനത്തിലെ മഴയാണ് മലവെള്ളപ്പാച്ചിലിന് ഇടയാക്കിയതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

വരണ്ടുകിടക്കുന്നതിനാല്‍ കോഴിപ്പാറയില്‍ സഞ്ചാരികള്‍ എത്താറില്ല. മലവെള്ളപ്പാച്ചിലറിഞ്ഞ് വനംവകുപ്പ് പ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കി. വരുംദിവസങ്ങളിലും മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com