ഒമ്പതാം ക്ലാസ് വരെയുള്ള ഫല പ്രഖ്യാപനം മെയ് രണ്ടിന്; എസ്എസ്എല്‍സി മെയ് 20നകം

By സമകാലിക മലയാളം ഡെസ്ക്  |   Published: 29th March 2023 07:53 PM  |  

Last Updated: 29th March 2023 07:53 PM  |   A+A-   |  

exams

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടര്‍ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 മുതല്‍ ആരംഭിക്കും. മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തുമെന്നും മന്ത്രി അറിയിച്ചു.

മാര്‍ച്ച് 31ന് സ്‌കൂള്‍ അടയ്ക്കുകയും ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുകയും ചെയ്യും. മെയ് 20നകം എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അരിക്കൊമ്പനെ റേഡിയോ കോളര്‍ ധരിപ്പിച്ച് വിട്ടുടേ?; പ്രശ്‌ന പരിഹാരത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിക്കാം: ഹൈക്കോടതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ